വ്യാഴാഴ്‌ച, ഡിസംബർ 25, 2025




കാസര്‍കോട്‌: പുതുവത്സരാഘോഷത്തോടനുബന്ധിച്ച്‌ കാസര്‍കോട്‌ മെഗാ മ്യൂസിക്കല്‍ ഇവന്റ്‌ സംഘടിപ്പിക്കുന്നു. കാസര്‍കോട്‌ ആര്‍ട്ട്‌ ഫോറം, അലയന്‍സ്‌ ക്ലബ്ബ്‌ ഇന്റര്‍നാഷനല്‍, കലാ കാസര്‍കോട്‌ എന്നീ സംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കന്ന റംഗ്‌ ബര്‍സേ, ദി കളര്‍സ്‌ ഓഫ്‌ യൂണിറ്റി എന്ന പ്രോഗ്രാമിന്റെ പ്രീ ഇവന്റ്‌ പോസ്റ്റര്‍ പ്രകാശനം നടന്നു.


2025 ഡിസംബര്‍ 31 ന്‌ വൈകുന്നരം 7 മണി മുതല്‍ കാസര്‍കോട്‌ സന്ധ്യാരാഗത്തിലാണ്‌ പരിപാടി സംഘടിപ്പിക്കുന്നത്‌. കോഴിക്കോട്‌ ബീറ്റ്‌ ബാഷ്‌ എവതരിപ്പിക്കന്ന ഗാനമേള, ഡി.ജെ, ഫയര്‍ ഡാന്‍സ്‌ എന്നിവയും, സോളോ വയലിന്‍ വാദനം. നാടന്‍ പാട്ട്‌ എന്നിവയും അരങ്ങേറും.


ഖത്തര്‍ വ്യവസായ പ്രമുഖന്‍ എം.പി ഷാഫി ഹാജി പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. നഗരസഭാ മുന്‍ ചെയര്‍മാന്‍ അബ്ബാസ്‌ ബീഗം, നിയുക്ത വൈസ്‌ ചെയര്‍മാന്‍ കെ.എം.ഹനീഫ്‌, ബഹ്‌റൈന്‍ കെ.എം.സി.സി ഉപാധ്യക്ഷന്‍ ഷാഫി പാറക്കട്ട, ടി.എ.ഷാഫി, സമീര്‍ ആമസോണിക്‌സ്‌, ഡോ.സി.ടി മുഹമ്മദ്‌ മുസ്‌തഫ, റഫീഖ്‌ നായന്‍മാര്‍മൂല, ഉമ്മര്‍ പാണലം, ഇബ്രാഹിം ബാങ്കോട്‌, സലാം കുന്നില്‍, നൗഷാദ്‌ ബായിക്കര, നാസിര്‍ ലീന്‍, സിദ്ദീഖ്‌ ഒമാന്‍, അബ്‌ദുല്‍ റഹ്‌മാന്‍ ചൗക്കി എന്നിവര്‍ സംസാരിച്ചു. ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതം പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ