കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മർച്ചന്റ്സ് വനിത വിംഗിന്റെ ക്രിസ്തുമസ് ന്യൂ ഇയർ ഒത്തുചേരൽ ക്രിസ്തുമസ് ന്യൂ ഇയർ സ്നേഹ സൗഹൃദ സംഗമം വ്യാപാര ഭവനിൽ വച്ച് നടന്നു. കെ. എം. എ പ്രസിഡണ്ട് സി.കെ. ആസിഫ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനും മറ്റ് വിശിഷ്ട വ്യക്തികളും ചേർന്ന് കേക്ക് മുറിച്ച് സൗഹൃദ സംഗമത്തിൽ സ്നേഹം പങ്കുവയ്ക്കലും നടന്നു. വനിതാ വിംഗ് പ്രസിഡണ്ട് ശോഭന ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വനിതാ വിങ്ങ് സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ രേഖ മോഹൻദാസ് മുഖ്യാതിഥിയായി പങ്കെടുത്തു. കാസർഗോഡ് ജില്ല യൂത്ത് വിങ്ങ് ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട രഞ്ജിത്ത് കൊവ്വലിനെയും ജില്ലാ പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യൻ പട്ടം നേടിയ വനിതാ വിംഗ് മെമ്പറായ ആര്യകലാ ഷിനോദിനെയും ആദരിച്ചു. കെ. എം. എ ജനറൽ സെക്രട്ടറി ഐശ്വര്യ കുമാരൻ, ട്രഷറർ ഹാസിഫ് മെട്രോ, വനിതാ വിംഗ് ജില്ലാ വൈസ് പ്രസിഡണ്ടും സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ സരിജ ബാബു, വനിതാ
വിംഗ് രക്ഷാധികാരി ഷരീഫ് കമ്മാടം എന്നിവർ സംസാരിച്ചു. വനിതാ വിംഗ് സെക്രട്ടറി പ്രസന്ന ചന്ദ്രൻ സ്വാഗതവും ട്രഷറർ ഷീജ മോഹൻ നന്ദിയും പറഞ്ഞു. മുഴുവൻ മെമ്പർമാരെയും ഉൾപ്പെടുത്തി മധുര വിതരണവും ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുക്കലും മെഗാ നറുക്കെടുപ്പിലൂടെ 2026 വർഷത്തെ വനിതാ നക്ഷത്രത്തെ തെരഞ്ഞെടുക്കുന്ന പരിപാടിയും നടന്നു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ