ചൊവ്വാഴ്ച, ജനുവരി 13, 2026



കാഞ്ഞങ്ങാട്: ഹൈദരബാദില്‍ നിന്നും ശബരിമലയിലേക്കുള്ള യാത്രാ മധ്യേ വാഹനം കേടായി പ്രയാസ പ്പെട്ട അയ്യപ്പഭക്തര്‍ക്ക് പടന്നക്കാട് ജുമാ മസ്ജിദ് പരിസരത്ത് ഇട താവള മൊരുക്കി പടന്നക്കാട് ജമാഅത്ത് കമ്മിറ്റി. ഇന്ന ലെ പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ച ബസ് പടന്നക്കാട് വെച്ച് തകരായത്. കുട്ടികളുടെ കരച്ചിലും സ്ത്രീകള്‍ ഉള്‍പ്പെടെ 20 ല്‍ അധികം വരുന്നവരുടെ ബസ്സിനകത്ത് നിന്നുള്ള അസ്വസ്ഥതകളും പടന്നക്കാട് ജമാഅത്ത് പള്ളിയില്‍ സുബഹി നമസ്‌കാരത്തി നെത്തിയവര്‍ ശ്രദ്ധിച്ചു.

ബസ്സിനടുത്ത് ചെന്ന് കാര്യം തിരക്കുകയും മെക്കാനിക്കിനെ കിട്ടാന്‍ എന്തായാലും രാവിലെ വരെ കാക്കണമെന്നത് പറഞ്ഞ് നമസ്‌കാരത്തി നെത്തിയാള്‍ ഒരാള്‍ നേരെ റോഡ് കടന്നു പോയത് പടന്നക്കാട് മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സി എം അബൂബക്കറി നോട് വിഷയം അവതരിപ്പിച്ചു. അ ദ്ദേഹം അവര്‍ക്ക് ജമാഅത്ത് പള്ളി അങ്കണത്തില്‍ ഇടത്താവളത്തിന് സൗകര്യ മൊരുക്കാന്‍ തയ്യാറയി. ഇക്കാര്യം നഗരസഭ കൗണ്‍സിലര്‍ സി.എച്ച് അബ്ദുല്ലയടക്കമുള്ളവ രെ ജമാഅത്ത് സെക്രട്ടറി അറിയിച്ചു. അയ്യപ്പ ഭക്തര്‍ക്ക് പള്ളി കംപൗണ്ടിനുള്ളി ലെ ശൗചാലയം തുറന്ന് കൊടുക്കുകയും ഭക്ഷണം പാകം ചെയ്യാനുളള സൗകര്യങ്ങള്‍ അടക്കം ചെയ്ത് കൊടുക്കുകയും ചെയ്തു.

മതഭേദമന്യേ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയായ ജമാഅത്ത് കമ്മിറ്റിയുടെ ഈ പ്രവർത്തി സാമൂഹിക മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രശംസിക്കപ്പെടുകയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ