ചൊവ്വാഴ്ച, ജനുവരി 13, 2026


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാനയില്‍ പുതുതായി സ്ഥാപിച്ച സോളാര്‍ യൂണിറ്റ് സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. സോളാര്‍ യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്ത യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായ പ്രമുഖന്‍ ഫ്രൂട്ട് നാസര്‍ സ്വിചോണ്‍ കര്‍മ്മം നിര്‍വഹിച്ചു.

ഫസ്‌ലു റഹ്മാന്‍ അല്‍ ഫാളിലി പ്രാര്‍ത്ഥന നടത്തി. ചടങ്ങില്‍ പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞഹമ്മദ് അദ്യക്ഷത വഹിച്ചു. ജനറല്‍ സെക്രടറി സുപ്രീം മുഹമ്മദ് ക്ഞ്ഞി സ്വാഗതം പറഞ്ഞു, ഭാരവാഹികളായ എം പി ജാഫര്‍, ബി എം മുഹമ്മദ് കുഞ്ഞി, ആസിഫ് മെട്രൊ, നൗഷാദ് മണിക്കോത്ത്,പി എം നാസര്‍, ഹമീദ് ചെരക്കാടത്ത് സംയുക്ത ജമാ അത്ത് ഖജാഞ്ചി എം കെ അബുബക്കര്‍ ഹാജി, തായല്‍ അബൂബക്കര്‍ ഹാജി, ബഷീര്‍ ആറങ്ങാടി, സുറൂര്‍ മൊയ്തു ഹാജി, കെ കെ അബ്ദുള്ള, ശാഖ ഭാരവാഹികളായ , പി എം കുഞ്ഞബ്ദുള്ള ഹാജി, കരീം കള്ളാര്‍, പി എം ഹസൈനാര്‍,യൂസുഫ് ഹാജി അരയി ,അഷ്‌റഫ് കൊത്തിക്കാല്‍, കെ കെ സുബൈര്‍, സി മുഹമ്മദ് കുഞ്ഞി, അബ്ദുള്ള ജിദ്ദ , എക്‌സിക്യൂട്ടിവ് അംഗങ്ങള്‍ യതീംഖാന മെംബര്‍മ്മാര്‍ സംബന്ധിച്ചു. ട്രഷറര്‍ സി കെ റഹ്മത്തുള്ള നന്ദി പറഞ്ഞു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ