ബുധനാഴ്‌ച, ജനുവരി 14, 2026


കാഞ്ഞങ്ങാട് : പുതുതായി തെരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികളെ അജാനൂർ മാപ്പിള എൽ പി സ്കൂൾ പിടിഎ ആദരിച്ചു. സ്കൂളിൽ വെച്ച് നടന്ന പരിപാടിയിൽ സ്വീകരണം നൽകിയത്. പരിപാടിയിൽ പി ടി എ പ്രസിഡൻ്റ് ഷംസിർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി തുളസി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അബ്ദുൽ കരീം,അജാനൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ എം വി രാഘവൻ, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കുഞ്ഞാമിന, വാർഡ് മെമ്പർ ഖാലിദ് അറബികാടത്ത് എന്നിവരെപി ടി എ പ്രസിഡണ്ട് ഷംസീർ, പൂർവ വിദ്യാർഥി പ്രസിഡണ്ട് സി എച്ച് സുലൈമാൻ, എസ് എം സി ചെയർമാൻ പി.എം.ഫൈസൽ, മദർ പി ടി എ പ്രസിഡന്റ് സെറീന യുസഫ്, പിടിഎ വൈസ് പ്രസിഡണ്ട് ഷബീർ ഹസ്സൻ ,എന്നിവർ ഷാൾ അണിയിച്ച് ആദരിച്ചു. മുൻ വാർഡ് മെമ്പർ ഷീബ ഉമർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഗുലാം മുഹമ്മദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫൈസൽ നന്ദിയും പറഞ്ഞു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ