കാഞ്ഞങ്ങാട് : പുല്ലൂർചാലിങ്കാൽ കേളോത്തിന് സമീപം രണ്ട് പോത്തുകളുടെയും കാളയുടെയും ജഡങ്ങൾ കണ്ടെത്തി. റോഡരികിലെ വിജനമായ സ്ഥലത്ത് ഇന്ന് രാവിലെയാണ് പോത്തുകളുടെയും കാളയുടെയും ജഡങ്ങൾ കൂട്ടിയിട്ട നിലയിൽ കണ്ടത്. ദേശീയ പാതക്ക് സമീപത്താണിത്. കഴിഞ്ഞദിവസം രാത്രി മഴ മാറിയതിന് ശേഷം വാഹനത്തിൽ എത്തിച്ച ജഡങ്ങൾ ഉപേക്ഷിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് നിന്നും കളഞ്ഞു കിട്ടിയ കടലാസിലെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ പാലക്കാട്ടെ ഡ്രൈവറാണെന്ന് പറഞ്ഞു. നാട്ടുകാർ നൽകിയ പരാതിയിൽ അമ്പലത്തറ ഇൻസ്പെക്ടർ യു.പി. വിപിൻ സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. സബിത, വൈസ് പ്രസിഡൻ്റ് അഡ്വ. എം കെ . ബാബുരാജ് തുടങ്ങിയവർ സന്ദർശനം നടത്തി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ