ചൊവ്വാഴ്ച, ജനുവരി 20, 2026


കാഞ്ഞങ്ങാട്: പൊതു വിദ്യാലയം നിലനില്‍ ക്കേണ്ടതും നിലനിര്‍ ത്തേണ്ടതും കാലഘട്ടത്തി ന്റെ ആവിശ്യ മെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ

ഹിമായത്തുല്‍ ഇസ്ലാം എയു പി സ്‌കൂളിന്റെ പുതിയ ബ്ലോക്കിന്റെ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അ ദ്ദേഹം.വിരമിക്കുന്ന അധ്യാപകരായ പവിത്രന്‍, അറുവ ,അബ്ദുള്‍ സലാം, ഹംസ എന്നിവര്‍ക്കുള്ള ഉപഹാര സമര്‍പ്പണവും എന്‍ എ നെല്ലിക്കുന്ന് ചടങ്ങില്‍ വച്ച് നിര്‍വ്വഹിച്ചു സ്‌കൂള്‍ മാനേജര്‍ സി.ബി അബ്ദുല്ല സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ ചിത്താരി ജമാഅത്ത് പ്രസിഡണ്ട് കെ അബ്ദുള്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. 64 ആം സംസ്ഥാന സ്‌കൂള്‍ ക ലോല്‍സവത്തില്‍ ഒപ്പനയിലും അറബിക് ഗാനത്തിലും മികച്ച പ്രകടനം കാഴ്ച വെച്ച ആയിഷത്ത് ലാമിയ മുഖ്യാതിഥിയായിരുന്നു.ചടങ്ങില്‍ .ഏ.ഇ.ഒ സുരേന്ദ്രന്‍, യുപി സ്‌കൂള്‍ എച്ച് എം  ഫാരിസ ടീച്ചര്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്റ്റര്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ പ്രേമചന്ദ്രന്‍, മുന്‍ പ്രധാനാധ്യാപകന്‍ അബ്ദുള്‍ അസീസ് മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍മാരായ സി.എച്ച് നിസാമുദ്ധീന്‍, സി. പി. സുബൈര്‍ ജമാഅത്ത് ട്രഷറര്‍ കെ ഹസൈനാര്‍ ഹാജി, വൈസ് പ്രസിഡണ്ട് ബി മുഹമ്മദ് കുഞ്ഞി പി. ടി. എ പ്രസിഡണ്ട് റഷീദ് ഹാജി എന്നിവര്‍ സംസാരിച്ചു .ജമാഅത്ത് വൈസ് പ്രസിഡണ്ട് സി. എം ഹസ്സന്‍ നന്ദി പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ