പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ രൂപീകരിച്ച ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പ്രവാസി സാമൂഹ്യ പ്രവർത്തകനും, ഐഎംസിസി (ഇന്ത്യൻ മൈനോറിറ്റീസ് കൾച്ചറൽ സെന്റർ) ഒമാൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയുമായ ഷെരീഫ് കൊളവയലിനെ നാഷണൽ ലീഗ് സംസ്ഥാന കമ്മിറ്റി ആദരിച്ചു. ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്തെ നിയമസഭാ മന്ദിരത്തിലാണ് സമ്മേളനം നടക്കുന്നത്.
പ്രൊഫ. എ.പി. അബ്ദുൾ വഹാബ് നേതൃത്വം നൽകുന്ന നാഷണൽ ലീഗിന്റെ യുവജന സംഘടനയായ നാഷണൽ യൂത്ത് ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. പ്രവാസ ലോകത്ത് സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമാണ്. ഇദ്ദേഹത്തിന് ലഭിച്ച അർഹമായ അംഗീകാരം പ്രവാസി മലയാളികൾക്കും പാർട്ടിക്കും ഒരുപോലെ സന്തോഷം പകരുന്നതാണെന്ന് നേതാക്കൾ പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ പ്രവാസികളുടെ ക്ഷേമം, പുനരധിവാസം, ഭാവി തുടങ്ങി എട്ടോളം സുപ്രധാന വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഐഎംസിസി പ്രതിനിധികളായി സത്താർ കുന്നിൽ (കുവൈറ്റ്), മൊയ്തീൻകുട്ടി പുളിക്കൽ (ബഹ്‌റൈൻ), പി പി സുബൈർ ചെറുമോത്ത് (ഖത്തർ ) എന്നിവരും ലോക കേരള സഭ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ