വ്യാഴാഴ്‌ച, ജനുവരി 22, 2026


കാഞ്ഞങ്ങാട്:

വാർഡിലെ പൊതുജനങ്ങൾക്ക് എല്ലാ സേവനങ്ങളും അറിയാനും കാര്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന ‘എന്റെ വാർഡ്’ എന്ന മൊബൈൽ ആപ്പ് അജാനൂർ പഞ്ചായത്ത് വാർഡ് 17 (അതിഞ്ഞാൽ) മുസ്ലിം ലീഗ് മെമ്പർ ഖാലിദ് അറബിക്കാടത്ത് തയ്യാറാക്കി.


വാർഡിലെ വീടുകൾ, അംഗങ്ങൾ എന്നിവയടക്കം സമ്പൂർണ്ണ വിവരങ്ങൾ ലളിതമായി കാണാനും നിയന്ത്രിക്കാനും കഴിയുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പെൻഷൻ വിതരണം, ക്ലസ്റ്റർ രൂപീകരണം, വാർഡിലെ ക്ലബ്ബുകൾ, വെൽഫെയർ ക്ലബ്ബുകൾ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാർഡിലെ പ്രധാന പരിപാടികൾ ഓർമ്മിപ്പിക്കുന്ന ‘ഓർമ്മപ്പെടുത്തൽ’ ഓപ്ഷനും പ്രത്യേക സവിശേഷതയാണ്.


ഇതുകൂടാതെ, വാർഡിലെ തെരുവ് വിളക്കുകളുടെ എണ്ണം, പ്രവർത്തന നില തുടങ്ങിയ കണക്കുകളും ആപ്പിലൂടെ ലഭ്യമാണ്. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും നിലവിൽ ആപ്പ് ലഭ്യമാണെന്നും, എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വികസനം നടത്തിയതെന്നും ഖാലിദ് അറിയിച്ചു. പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, സേവനങ്ങൾ കൂടുതൽ സ്മാർട്ടായി ജനങ്ങളിലേക്ക് എത്തിക്കുന്ന പുതിയ വികസന കാഴ്ചപ്പാടാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ