ബുധനാഴ്‌ച, ജൂലൈ 01, 2026


കാസർകോട്: ശക്തമായ മഴയെ തുടര്‍ന്ന് കാസര്‍കോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡില്‍ കുന്നിടിഞ്ഞു വീണു. ചന്ദ്രഗിരി, ചളിയങ്കോട്, കോട്ടരുവത്ത് ഇന്ന് (ബുധന്‍) രാവിലെയാണ് അപകടം. മണ്ണിടിച്ചല്‍ തടയുന്നതിനായി പണിത കോണ്‍ക്രീറ്റ് ഭിത്തിക്കു മുകളിലെ ഭാഗത്തെ മണ്ണും പാറക്കല്ലുകളുമാണ് റോഡിലേയ്ക്ക് ഇടിഞ്ഞു വീണത്. കൂറ്റന്‍ പാറക്കല്ല് പതിച്ച് അതു വഴിയെത്തിയ കാറില്‍ പതിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

അപകടത്തെ തുടര്‍ന്ന് കെ എസ് ടി പി റോഡില്‍ ഏതാനും സമയത്തേക്ക് ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി. ജെ സി ബി ഉപയോഗിച്ച് മണ്ണും കല്ലും നീക്കിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പൂനഃസ്ഥാപിച്ചത്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ