വെള്ളിയാഴ്‌ച, ജൂലൈ 03, 2026


വരുമാന നഷ്ടത്തെ തുടർന്ന് ഉച്ചസമയത്തെ സർവീസ് മുടക്കിയ സ്വകാര്യ ബസിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന 'ലിറ്റിൽ ഫ്ലവർ' എന്ന ബസിനെതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി 7,500 രൂപയാണ് എം.വി.ഡി പിഴയായി ഈടാക്കിയത്.

സംസ്ഥാന സർക്കാർ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര പദ്ധതി പ്രഖ്യാപിച്ചപ്പോൾ, അതിൽ പ്രതിഷേധിച്ച് പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ച് ശ്രദ്ധനേടിയ ബസാണ് ലിറ്റിൽ ഫ്ലവർ. അന്നുമുതൽ പുരുഷന്മാർക്ക് സൗജന്യമായി യാത്രയൊരുക്കിയ ഈ ബസ്, കനത്ത സാമ്പത്തിക നഷ്ടത്തെ തുടർന്ന് ഉച്ചയ്ക്ക് 2.30-നുള്ള സർവീസ് നിർത്തിവെച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് സർവീസ് മുടങ്ങിയതെന്ന് വിശദീകരിച്ചിട്ടും പിഴ ഒഴിവാക്കാൻ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് ബസ് ഉടമ ആരോപിച്ചു.

ഓൺലൈൻ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കൃത്യമായ പരിശോധനകൾ നടത്തിയ ശേഷമാണ് പിഴ ചുമത്തിയതെന്നാണ് എം.വി.ഡി ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ