ദുബായ്: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് ദുബായ് ശാഖയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സനാ മാണിക്കോത്തിന്റെ ദുബായ് വസതിയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് പി. സെയ്ദ് അധ്യക്ഷത വഹിച്ചു. മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എം. സി. ആബിദ് ഉദ്ഘാടനം നിർവഹിച്ചു. ശാഖാ കമ്മിറ്റി ജനറൽ സെക്രട്ടറി ഖാലിദ് പാലക്കി സ്വാഗതം പറഞ്ഞു.
സർക്കാരിന്റെയും പോലീസിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ മാണിക്കോത്ത് മഹല്ലിൽ ഫലപ്രദമായി സംഘടിപ്പിക്കാൻ ജമാഅത്ത് കമ്മിറ്റി മുൻകൈ എടുക്കണമെന്ന് യോഗം അഭ്യർഥിച്ചു.
തുടർന്ന് 2026–2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖാലിദ് പാലക്കി പ്രസിഡന്റായും, പി. സെയ്ദ് ജനറൽ സെക്രട്ടറിയായും, സനാ മാണിക്കോത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാരായി ടി. എ. സാജിദ്, എം. ബി. ഷെരീഫ്, പി. അഷ്‌റഫ് എന്നിവരെയും, ജോയിന്റ് സെക്രട്ടറിമാരായി സെയ്ദ് കണ്ടത്തിൽ, അജാസ് പാലക്കി, സഫീർ ബാടോത്ത് എന്നിവരെയും തെരഞ്ഞെടുത്തു.
മാണിക്കോത്ത് മുസ്ലിം ജമാഅത്ത് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി എം. സി. ആബിദ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ