കാഞ്ഞങ്ങാട്: പ്രമുഖ സൂഫിവര്യനും പണ്ഡിതനുമായിരുന്ന മർഹൂം ആലംപാടി ഉസ്താദിന്റെ പേരിൽ കാഞ്ഞങ്ങാട് പഴയകടപ്പുറം മുഹ്‌യിദ്ദീൻ ജമാഅത്ത് കമ്മിറ്റിയും ഉസ്താദിന്റെ ശിഷ്യകൂട്ടായ്മ മനാറുൽ ഉലൂമും സംയുക്തമായി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ആണ്ട് അനുസ്മരണ സമ്മേളനവും മത പ്രഭാഷണവും ആഗസ്റ്റ് 8,9 തീയതികളിൽ പഴയകടപ്പുറം ജുമാമസ്ജിദ് അങ്കണത്തിൽ നടക്കും. ആഗസ്റ്റ് എട്ടിന് രാത്രി 8 മണിക്ക് പ്രമുഖ പ്രഭാഷകൻ ഡോ.അബ്ദുസ്സലാം മുസ്‌ലിയാർ ദേവർഷോല പ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽഖാദിർ സഖാഫിയുടെ അധ്യക്ഷതയിൽ സ്ഥലം മുദർരിസ് ഹാഫിള് ഉനൈസ് സഖാഫി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് വൈസ് പ്രസിഡന്റ് എം.കെ അബൂബക്കർ ഹാജി പതാക ഉയർത്തും. മർഹൂം മഞ്ഞനാടി ഉസ്താദ് മഖാം സിയാറത്തിന് കെ.പി അബ്ദുർറഹ്‌മാൻ സഖാഫി നേതൃത്വം നൽകും. 9ന് രാവിലെ 9 മണിക്ക് ആലംപാടി ഉസ്താദ് മഖാമിൽ സിയാറത്തും ഖത്മുൽ ഖുർആനും നടക്കും. സയ്യിദ് അബ്ദുർറഹ്‌മാൻ ഇബ്നു ശൈശേഖ് തങ്ങൾ നേതൃത്വം നൽകും. തുടർന്ന് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങളുടെ നേതൃത്വത്തിൽ മൗലിദ് ദിക്ർ മജ്‌ലിസ് നടക്കും. 11 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. മനാറുൽ ഉലൂം പ്രസിഡന്റ് കുഞ്ഞബ്ദുല്ല ദാരിമി അധ്യക്ഷത വഹിക്കും. സഅ്ദുൽ ഉലമാ എ.പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്ത് ആമുഖപ്രഭാഷണവും മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണവും നടത്തും. അബ്ദുസ്സത്താർ സഖാഫി പുത്തൂർ, വൈ.എം അബ്ദുർറഹ്‌മാൻ അഹ്സനി, കാട്ടിപ്പാറ അബ്ദുൽഖാദിർ സഖാഫി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, സയ്യിദ് മുനീറുൽ അഹ്ദൽ തങ്ങൾ, കാടാച്ചിറ അബ്ദുർറഹ്‌മാൻ മുസ്‌ലിയാർ, കെ.പിഅഹ്‌മദ് സഖാഫി, എം.അബ്ദുർറഹ്‌മാൻ സഖാഫി, ശംസുദ്ദീൻ ദാരിമി സൂരിഞ്ച, ഉമർ സഖാഫി തലക്കി, അബ്ദുൽഖാിദർ സഖാഫി കുന്തൂർ, സിപി ഹസൈനാർ മുസ്‌ലിയാർ , കുഞ്ഞഹ്‌മദ് സഖാഫി പാവൂർ, സി.പി അഹ്‌മദ് , അബ്ദുസ്സത്താർ പഴയകടപ്പുറം, ബഹ്റൈൻ അബ്ദുർറഹ്‌മാൻ ഹാജി, പി.കെ മഹ്‌മൂദ് ഹാജി, വി.സി അബ്ദുല്ല സഅ്ദി, എം.കെ മഹ്‌മൂദ്, പി.എ അമീർ, സി.അബ്ദുല്ല തുടങ്ങിയവർ സംബന്ധിക്കും. സയ്യിദ് ജലാലുദ്ദീൻ അൽഹാദി ആദൂർ സമാപന പ്രാർത്ഥനക്ക് നേതൃത്വം നൽകും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ