വെള്ളിയാഴ്‌ച, ജൂലൈ 31, 2026



വടകരയില്‍ അധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസിലെ പ്രധാന ആസൂത്രകനെ പൊലീസ് തിരിച്ചറിഞ്ഞു. ബത്തേരി സ്വദേശിയായ ഷിന്റോ ഷിബു (22) ആണ് കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്നു. അധ്യാപികമാര്‍ പിടിയിലായതറിഞ്ഞതോടെ യുവാവ് കേരളം വിട്ടതായി സൂചന ലഭിച്ചു. അധ്യാപികമാര്‍ ഇരിട്ടി സ്വദേശിയായ ഓണ്‍ലൈന്‍ ഡെലിവറി ഏജന്റായ ജിജില്‍ കുര്യാക്കോസിനാണ് പണം കൈമാറിയിരുന്നത്. ജിജില്‍ ഈ തുക ഷിന്റോയുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒരുകോടിയോളം രൂപ ജിജിലിന്റെ അക്കൗണ്ടില്‍ കണ്ടെത്തിയിട്ടുണ്ട്. പൊലീസ് തെരയുന്ന ഷിന്റോ ഷിബു നേരത്തെയും നിരവധി ലഹരി കേസുകളില്‍ പ്രതിയാണ്. ഒടുവില്‍ കണ്ണൂരില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വന്‍തോതില്‍ എംഡിഎംഎ എത്തിച്ചിരുന്നതും ഷിന്റോയാണെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ലഹരി ഇടപാടുകള്‍ നടത്തിയിരുന്നത് പ്രധാനമായും വാട്‌സ്ആപ്പ് കോളുകളും ചാറ്റുകളും വഴിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഈ ചാറ്റുകളാണ് കേസിലെ നിര്‍ണായക തെളിവുകളായി മാറിയത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ ഒരു വര്‍ഷത്തിനിടെ 14 ലക്ഷം രൂപയും കാവ്യയുടെ അക്കൗണ്ടില്‍ 5 മാസത്തിനിടെ 9 ലക്ഷം രൂപയും എത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഇരുവരും ഒന്നിച്ച് യാത്രകള്‍ പോയതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കീര്‍ത്തന ഇടയ്ക്കിടെ ബംഗളൂരുവില്‍ എത്തുന്നുണ്ട്. ഇവരുടെ ബംഗളൂരു യാത്രകളുടെ വിവരങ്ങളും അന്വേഷിച്ചു വരുന്നുണ്ട്. അന്വേഷണം ബംഗളൂരുവിലേയ്ക്ക് വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ