കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കാഞ്ഞങ്ങാട് ആറങ്ങാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായ നാലുപേര്‍ക്ക് പരിക്കേറ്റു. കാറില്‍ കുടുങ്ങിയ ഡ്രൈവറെ വാഹനത്തിന്റെ ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കാസര്‍കോട് ഭാഗത്ത് നിന്ന് നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും മാവുങ്കാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ