വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2026


തൃക്കാക്കരയിലെ ഭാരത് മാതാ കോളേജില്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായി പരാതി. കോളേജിലെ വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. ബിബിഎ വിദ്യാര്‍ത്ഥി ശ്രീഹരിക്കെതിരെയാണ് വിദ്യാര്‍ഥിനികള്‍ പരാതി ഉന്നയിച്ചത്. അശ്ലീല ഫോട്ടോകള്‍ ടെലഗ്രാമിലൂടെയും ഇന്‍സ്റ്റയിലൂടെയും മോര്‍ഫിംഗ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതായാണ് പരാതി. സംഭവം വിവാദമായതിന് പിന്നാലെ കോളേജില്‍ നിന്ന് ഇയാളെ പുറത്താക്കി. കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. കഴിഞ്ഞ ഡിസംബര്‍മുതല്‍ ഇയാള്‍ ഫോട്ടോകള്‍ ശേഖരിച്ച് മോര്‍ഫ് ചെയ്തുവരികയായിരുന്നു. വിദ്യാര്‍ത്ഥിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷണം നടത്തണമെന്നും പ്രിന്‍സിപ്പല്‍ ഡോ. സൗമ്യ ആവശ്യപ്പെട്ടു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ