ശനിയാഴ്‌ച, സെപ്റ്റംബർ 05, 2026


കിടപ്പുമുറിയില്‍ വെച്ച് പുലര്‍ച്ചെ മൊബൈലില്‍ മറ്റാരോടോ ചാറ്റ് ചെയ്യുന്നുവെന്ന സംശയത്തില്‍ ഭാര്യയെ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കണ്ണൂര്‍ കല്യാശേരി അഞ്ചാം പീടികയിലെ എം. വൈഷ്ണവി (35) കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് പിലിക്കോട് വയലിലെ സനൂപ്, ബന്ധു ആനന്ദവല്ലി എന്നിവര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. 2013 മാര്‍ച്ച് 31ന് വിവാഹ ശേഷം കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചുവെന്നും ഇക്കഴിഞ്ഞ ഇരുപത്തിയേഴിന് പുലര്‍ച്ചെ പന്ത്രണ്ടര മണിക്ക് സംശയത്താല്‍ ഭര്‍ത്താവ് കൈകൊണ്ട് മുഖത്ത് അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നുമുള്ള പരാതിയിലാണ് കേസെടുത്തത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ