കണ്ണൂര്‍: വ്യാജവീഡിയോ പ്രചരിപ്പിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നു ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരേ പോലീസ് കേസെടുത്തു. കുമ്മനം സാമൂഹികമാധ്യമങ്ങള്‍ വഴി വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന പരാതിയില്‍ ഡി.ജി.പി: ടി.പി. സെന്‍കുമാറിന്റെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ടൗണ്‍ പോലീസാണ് കേസെടുത്തത്. വീഡിയോ സമൂഹത്തില്‍ സ്‌പര്‍ധ വളര്‍ത്തുമെന്നു ചൂണ്ടിക്കാട്ടി എസ്.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയത്.
പയ്യന്നൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് സി.പി.എം. പ്രവര്‍ത്തകര്‍ നടത്തിയ ആഹ്‌ളാദപ്രകടനമെന്നു വിശേഷിപ്പിച്ച് കുമ്മനം രാജശേഖരന്‍ ഫെയ്‌സ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോദൃശ്യങ്ങളാണ് വിവാദമായത്. വീഡിയോ വ്യാജമാണെന്ന നിലപാടിലാണു ജില്ലാ പോലീസ് നേതൃത്വം. ഇത്തരമൊരു ആഹ്ലാദപ്രകടനം കണ്ണൂര്‍ ജില്ലയില്‍ നടന്നതായി അറിയില്ലെന്നാണു പോലീസിന്റെ നിലപാട്. ഇതേക്കുറിച്ചു കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എസ്.പി: ശിവവിക്രം അറിയിച്ചു. ആരോപിക്കപ്പെടുന്നതുപോലെ പാപ്പിനിശേരിയില്‍ ആഹ്‌ളാദപ്രകടനം നടന്നതായി അറിയില്ലെന്നു കണ്ണൂര്‍ ഡിവൈ.എസ്.പിയും വ്യക്‌തമാക്കി. ദൃശ്യങ്ങള്‍ വ്യാജമാണെന്നും പരിശോധിച്ചശേഷം പോലീസ് കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്‌തമാക്കിയിരുന്നു. വ്യാജ വീഡിയോയ്‌ക്കെതിരേ നടപടിയെടുക്കണമെന്നു സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടിരുന്നു. .
പാപ്പിനിശേരി പ്രദേശത്തുനിന്നുമുള്ള വീഡിയോയെന്നാണു കുമ്മനത്തിന്റെ വാദം. എന്നാല്‍ പാപ്പിനിശേരി പ്രദേശത്ത് ഇത്തരമൊരു പ്രകടനം നടന്നിട്ടില്ലെന്നു പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ക്രമസമാധാന നിലയും സാമൂഹിക സ്വസ്‌ഥതയും തകര്‍ക്കാനുള്ള കുമ്മനത്തിന്റെ ശ്രമങ്ങള്‍ ഐ.പി.സി 153 (എ) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നതിനാല്‍ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.
വീഡിയോ യഥാര്‍ഥം; ജയിലില്‍ പോകാന്‍ തയാര്‍: കുമ്മനം
കൊച്ചി: പയ്യന്നൂരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് താന്‍ സാമൂഹിക മാധ്യമത്തില്‍ പോസ്‌റ്റ് ചെയ്‌ത വീഡിയോ യഥാര്‍ഥമെന്ന് ബി.ജെ.പി. സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.
അതിന്റെ പേരില്‍ കേസെടുക്കുന്നതിനെ ഭയക്കുന്നില്ലെന്നും ജയിലില്‍ പോകാന്‍ തയാറാണെന്നും അദ്ദേഹം നെടുമ്പാശേരിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ