കാസ്ക് ഫുട്ബോൾ ടൂർണ്ണമെന്റ്; സെമി ഫൈനൽ പോരാട്ടം നാളെ മുതൽ

കാസ്ക് ഫുട്ബോൾ ടൂർണ്ണമെന്റ്; സെമി ഫൈനൽ പോരാട്ടം നാളെ മുതൽ

പള്ളിക്കര: (www.mediaplusnews.com) കല്ലിങ്കാൽ കാസ്ക് ഫുട്ബോൾ ടൂർണ്ണമെന്റിലെ സെമി ഫൈനൽ മത്സര പോരാട്ടം മെയ് 18 മുതൽ പള്ളിക്കര ഫായിക്ക ഇൻറ്റോർ അക്കാദമി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കും.
      18 ന് വ്യാഴാഴ്ച 7 മണിക്ക് നടക്കുന്ന ആദ്യ സെമിയിൽ ഗോൾഡൻ ഗ്രൂപ്പ് മാണിക്കോത്തിന് വേണ്ടി അൽഫലാഹ് ഹിറ്റാച്ചി തൃക്കരിപ്പൂരും യുണൈറ്റഡ് ചിത്താരിക്ക് വേണ്ടി എവൈസി ഉച്ചാരക്കടവും മാറ്റുരക്കും. ഐഎസ്എല്‍  താരം മുഹമ്മദ് റാഫി, ഇന്ത്യൻ താരം പ്രദീപ്, സന്തോഷ് ട്രോഫി താരം സഹൽ അബ്ദുസ്സമദ്, ഐവറി കോസ്റ്റ് താരം ഐ.കെ, നൈജീരിയൻ താരം ആഡംസ് തുടങ്ങിയവർ ബൂട്ടണിയുമ്പോൾ യുണൈറ്റഡ് ചിത്താരിക്ക് വേണ്ടി ഐഎസ്എല്‍ മുംബൈ താരം ഒലീവിയ, മുപച്ചിൽ മൂസ, റിസ്വാൻ, ഷാനു തുടങ്ങിയ താരങ്ങൾ കളത്തിലിറങ്ങും.
    20 ന് നടക്കുന്ന രണ്ടാം സെമിയിൽ ഗോൾഡ് ഹിൽ ഹദ്ദാദും മുഹമ്മദൻസ് പള്ളിപ്പുഴയും തമ്മിൽ വാശിയേറിയ പോരാട്ടം നടക്കും. ലൈബീരിയ ലോകകപ്പ് താരം കുംസൻ, ഡമോറ, ദാക്ഷൺ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരക്കുന്ന കളി ആവേശഭരിതമായിരിക്കും. 21 ന് വൈകിട്ട് ഫൈനൽ മൽസരത്തോടെ കളിക്ക് സമാപനം കുറിക്കും.

Post a Comment

0 Comments