സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും മെഗാ മെഡിക്കൽ ക്യാമ്പും ഞായറാഴ്ച മുട്ടുന്തലയില്‍

സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും മെഗാ മെഡിക്കൽ ക്യാമ്പും ഞായറാഴ്ച മുട്ടുന്തലയില്‍

കാഞ്ഞങ്ങാട്: (www.mediaplusnews.com) ശംസുൽ ഉലമ സുന്നി സെന്ററിന്റെയും  എസ് കെ എസ് എസ് എഫ് മുട്ടുന്തല ശാഖയുടെയും മുട്ടുന്തല മുസ്ലിം ജമാഅത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു. മെയ് 21ന് ഞായറാഴ്ച രാവിലെ 9 മണിമുതലാണ് ക്യാമ്പ്. എസ് കെ എസ് എസ് എഫ് മുട്ടുന്തല ശാഖ പ്രസിഡന്റ് ഇല്യാസ് പി. പി അദ്യക്ഷത വഹിക്കും. അജാനൂർ പഞ്ചായത് പ്രസിഡന്റ് പി. ദാമോദരൻ പരിപാടി ഉദ്‌ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ്  സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി ജെഡിയാർ മുഖ്യാതിഥി ആകും. മുട്ടുന്തല മുസ്ലിം ജമാഅത് പ്രസിഡന്റ് സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, മുട്ടുന്തല മുസ്ലിം ജമാഅത് ചീഫ് ഇമാം മുഹമ്മദലി അസ്ഹരി മട്ടന്നൂർ, ക്യാമ്പ് കൺട്രോളർ ഖൈസ് സൺലൈറ്റ്, എസ് കെ എസ് എസ് എഫ്  മുട്ടുന്തല ശാഖ മുഖ്യരക്ഷാധികാരി റഷീദ് മുട്ടുന്തല, സുന്നി സെന്റർ മുഖ്യ രക്ഷാധികാരി എം.എ റഹ്മാൻ, എസ് കെ എസ് എസ് എഫ്   ജില്ല വൈസ് പ്രസിഡന്റ് റഷീദ് ഫൈസി, എസ് കെ എസ് എസ് എഫ്  കാഞ്ഞങ്ങാട് മേഖല പ്രസിഡന്റ് ശറഫുദ്ധീൻ കുണിയ, എസ് വൈഎസ് കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മൗലവി, സഞ്ജീവനി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ നാരായണൻ കുളങ്ങര എന്നിവർ പ്രസംഗിക്കും. അബ്ദുല്ല മുട്ടുന്തല സ്വാഗതവും   റിസ്‌വാൻ കെ.ടി നന്ദിയും പറയും

Post a Comment

0 Comments