തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുന്നേറ്റം. 12 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം എട്ട് ഇടത്ത് വിജയിച്ചു. യുഡിഎഫിന് നാലു വാർഡുകളിൽ ജയിക്കാനായി.
പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്ത് കിഴക്കേക്കര, ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് കുമാരപുരം, തൃശൂര്‍ വടാനപ്പള്ളി പഞ്ചായത്ത് നടുവിക്കര വെസ്റ്റ്, ഫറോക്ക് മുനിസിപ്പാലിറ്റി ഇരിയംപാടം, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വെങ്ങളം, കണ്ണൂര്‍ പയ്യന്നൂര്‍ മുനിസിപ്പാലിറ്റി കണ്ടങ്കാളി നോര്‍ത്ത്, മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഉരുവച്ചാല്‍, പായം ഗ്രാമപഞ്ചായത്ത് മട്ടിണി എന്നിവിടങ്ങളിലാണ് എൽഡിഎഫ് വിജയിച്ചത്.
പത്തനംതിട്ട മുനിസിപ്പാലിറ്റി കുമ്പഴ വെസ്റ്റ്, മലപ്പുറം ആലങ്കോട് പഞ്ചായത്ത് ചിയാന്നൂര്, കണ്ണമംഗലം പഞ്ചായത്ത് ചെങ്ങാനി, കോഴിക്കോട് ചെക്യാട് പഞ്ചായത്ത് പാറക്കടവ് എന്നീ വാര്‍ഡുകളിൽ യുഡിഎഫും വിജയിച്ചു.
0 Comments