കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

കലാഭവന്‍ മണിയുടെ മരണം: അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐ ഇന്‍സ്‌പെക്ടര്‍ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. ചാലക്കുടിയില്‍ എത്തിയ സി.ബി.ഐ സംഘം ചാലക്കുടി സി.ഐയില്‍ നിന്നും കേസ് സംബന്ധമായ ഫയലുകള്‍ കൈപ്പറ്റി. മണിയുടെ മരണം അന്വേഷിക്കണമെന്ന് കഴിഞ്ഞ മാസമാണ് ഹൈക്കോടതി ഉത്തരവിട്ടത്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഉത്തരവ്.

കലാഭവന്‍ മണിയുടെ മരണകാരണം കരള്‍ രോഗമാണെന്നായിരുന്നു കോടതിയിലെ വാദം. ഇത് തള്ളിയാണ് ഒരു മാസത്തിനകം അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിനും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് സി.ബി.ഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ സന്ധദ്ധത അറിയിച്ചിരുന്നു.

അന്നത്തെ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ശിപാര്‍ശ പ്രകാരം ആഭ്യന്തര സെക്രട്ടറി ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ശിപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും ചെയ്തു. എന്നാല്‍ കേസന്വേഷണം ഏറ്റെടുക്കാനാകില്ല എന്നായിരുന്നു സി.ബി.ഐ നിലപാട്. തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് സി.ബി.ഐ കേസ് ഏറ്റെടുക്കാന്‍ തയ്യാറായത്.

Post a Comment

0 Comments