പീഡനത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു

പീഡനത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു

തിരുവനന്തപുരം: പീഡനത്തിന് ശ്രമിച്ച ഗംഗാ ശാശ്വത പാദ സ്വാമി എന്ന ശ്രീഹരിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചു. കൊല്ലം പന്മന ആശ്രമത്തിലെ അന്തേവാസിയാണ് ഇയാള്‍. തിരുവനന്തപുരത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ പൂജ ആവശ്യങ്ങള്‍ക്ക് എത്തിയ ഇയാള്‍ ഇന്ന് വെളുപ്പിനെ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമത്തിന് ശ്രമിക്കവെയാണ് കത്തി ഉപയോഗിച്ച് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഇയാള്‍ക്ക് അടുപ്പമുണ്ട്. മൂന്നു വര്‍ഷമായി പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ ഇത്തരത്തില്‍ പെണ്‍കുട്ടിയെ സമീപിച്ചപ്പോള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടി ആക്രമിക്കുകയായിരുന്നു. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോക്‌സോ നിയമ പ്രകാരം സ്വാമി ശ്രീഹരിക്കെതിരെ കേസ് എടുത്തു.

സ്വയ രക്ഷാര്‍ത്ഥം ചെയ്തതിനാല്‍ പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കില്ലെന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ സര്‍ജിക്കല്‍ ​െ​എസിയുവില്‍ കഴിയുന്ന സ്വാമിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും.

Post a Comment

0 Comments