തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രീയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പെണ്‍കുട്ടിയുടേയത് ധീരമായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'ശക്തമായ നടപടി ഉണ്ടായല്ലോ, ഇനി അതിന് പിന്തുണ നല്‍കിയാല്‍ മതി'യെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വളരെ ഉദാത്തമായ നടപടിയാണ് ആ പെണ്‍കുട്ടിയുടേത്. ആ കുട്ടിക്ക് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
0 Comments