പ്രവേശനോത്സവം വർണ്ണാഭമാക്കി മാണിക്കോത്ത് കെ.എച്ച്.എം സ്കൂൾ

പ്രവേശനോത്സവം വർണ്ണാഭമാക്കി മാണിക്കോത്ത് കെ.എച്ച്.എം സ്കൂൾ

അജാനൂർ: മാണിക്കോത്ത് കെ.എച്ച്.എം. ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായി. നവാഗതരും ക്ലാസിൽ സ്ഥാനക്കയറ്റം കിട്ടിയ കുട്ടികളും അധ്യാപികമാരും രക്ഷിതാക്കളും  നാട്ടുകാരുമടക്കം നിരവധി പേർ രാവിലെ 10 മണി മുതൽ ആരംഭിച്ച വിവിധ പരിപാടികളിൽ പങ്കുകൊണ്ടു.
പ്രവേശനോൽസവ പരിപാടി മുബാറക്ക് ഹസൈനാർ ഹാജിയുടെ അദ്ധ്യക്ഷതയിൽ മാണിക്കോത്ത് ജുമാ മസ്ജിദ് ഖത്തീബ് കബീർ ഫൈസി ചെറുകോട് ഉൽഘാടനം ചെയ്തു. കൂളിക്കാട് കുഞ്ഞബ്ദുല്ല ഹാജി, കൊത്തിക്കാൽ മൂസ ഹാജി, മീത്തൽ പുര മുഹമ്മദ് കുഞ്ഞി ഹാജി, എം.എം. മുഹമ്മദ് ഹാജി, മാട്ടുമ്മൽ മൂസ ഹാജി, സൺ ലൈറ്റ് അബ്ദുൽ റഹിമാൻ ഹാജി, ടി.എ മൊയ്തു ഹാജി, പ്രധാനാധ്യാപകൻ പി.എച്ച് സുഹൈൽ, പി.ടി.എ പ്രസിഡണ്ട് അബ്ദുല്ല മുട്ടുന്തല തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ മാനേജ്മെന്റ് ഭാരവാഹികളായ എം.എ അബ്ദുൽ റഹിമാൻ സ്വാഗതവും, ശംസുദ്ദീൻ മാണിക്കോത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments