നജീബ് തിരോധാനം: സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

നജീബ് തിരോധാനം: സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു

ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. 2016 ഓക്ടോബര്‍ 16നായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല പി.ജി വിദ്യാര്‍ഥിയായ നജീബിനെ ഹോസ്റ്റലില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്.

ഡല്‍ഹി ഹൈക്കോടതിയാണ് കഴിഞ്ഞ ദിവസം കേസ് സി.ബി.ഐക്ക് കൈമാറിയത്. നജീബിനെ കണ്ടെത്തുന്ന കാര്യത്തില്‍ ഡല്‍ഹി പൊലിസിന് വീഴ്ച പറ്റിയെന്നു കാണിച്ച നജീബിന്റെ മാതാവ് ഫാത്തിമ നഫീസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

എം.എസ്.സി ബയോടെക്‌നോളജി വിദ്യാര്‍ഥിയായ നജീബ് കഴിഞ്ഞ ഒക്ടോബര്‍ 13ന് അവധി കഴിഞ്ഞ് കോളജ് ഹോസ്റ്റലിലേക്ക് മടങ്ങിയിരുന്നു. ഒക്ടോബര്‍ 16ന് രാത്രി മകന്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും ചില പ്രശ്‌നങ്ങളുണ്ടെന്നും ഭീഷണിയുണ്ടെന്നും പറഞ്ഞതായി ഫാത്തിമ മൊഴി നല്‍കിയിട്ടുണ്ട്. നജീബിനെ ചിലര്‍ ചേര്‍ന്ന് മര്‍ദിച്ചതായി നജീബിന്റെ റൂമിലെ സഹവാസി കാസിം പറഞ്ഞിട്ടുണ്ടെന്നും അവര്‍ സി.ബി.ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments