വെടിയുണ്ടകളുമായി വിമാനം കയറാനെത്തി; കാസര്‍ഗോഡ് സ്വദേശി മംഗലൂരുവില്‍ പിടിയില്‍

വെടിയുണ്ടകളുമായി വിമാനം കയറാനെത്തി; കാസര്‍ഗോഡ് സ്വദേശി മംഗലൂരുവില്‍ പിടിയില്‍

മംഗളൂരു: ഡല്‍ഹിയിലേക്ക് വിമാനം കയറുന്നതിനായി മംഗലൂരു വിമാനത്താവളത്തില്‍ എത്തിയ യുവാവിന്റെ ബാഗില്‍ നിന്നും കണ്ടെടുത്തത് അഞ്ച് വെടിയുണ്ടകള്‍. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ഷെഫീഖ് ആണ് പിടിയിലായത്. ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടു.

പിതാവിന്റെ ചികിത്സാര്‍ത്ഥം ഡല്‍ഹി വഴി ചൈനയിലേക്ക് പോകാന്‍ കുടുംബസമേതം എത്തിയതായിരുന്നു ഷെഫീഖ്. വിമാനത്താവളത്തില്‍ ബാഗ് പരിശോധിക്കുന്നതിനിടെയാണ് അഞ്ച് വെടിയുണ്ടകള്‍ കണ്ടെടുത്തത്. തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ ഇയാഴെ ബജ്‌പെ പോലീസിനു കൈമാറി.

പിതാവിനു ലൈസന്‍സുള്ള തോക്ക് ഉണ്ടെന്നും അദ്ദേഹത്തിന്റെ ബാഗ് താന്‍ എടുത്തപ്പോള്‍ വെടിയുണ്ടകള്‍ അബദ്ധത്തില്‍ അതില്‍പെട്ടതാണെന്നും ഷെഫീഖ് പറയുന്നു. ബജ്‌പെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതിനാലും കോടതിയില്‍ ഹാജരാക്കിയ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു.

Post a Comment

0 Comments