ന്യൂഡൽഹി: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ കൈയേറ്റശ്രമം. പാർട്ടി ആസ്ഥാനമായ എ.കെ.ജി ഭവനിൽ വച്ചായിരുന്നു ആക്രമിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കി. സി.പി.എമ്മിന്റെ രാജ്യവിരുദ്ധ നിലപാടിൽ എതിർപ്പുള്ളതിനാലാണ് ഈ പ്രതിഷേധമെന്നും ഇവർ വിളിച്ചു പറയുന്നുണ്ടായിരുന്നു. എ.കെ.ജി ഭവനിൽ പൊളിറ്റ് ബ്യൂറോ യോഗം കഴിഞ്ഞ്, ഒന്നാം നിലയിലെ മീഡിയാ റൂമിലേക്ക് വാർത്താ സമ്മേളനത്തിനായി യെച്ചൂരി നടന്നിറങ്ങുമ്പോൾ ആയിരുന്നു സംഭവം. സി.പി.എം മൂർദാബാദ് എന്ന മുദ്രാവാക്യവുമായാണ് രണ്ട് പേർ യെച്ചൂരിക്ക് അടുത്തേയ്ക്കെത്തിയത്. പൊടുന്നനെയുള്ള പ്രതിഷേധത്തിൽ യെച്ചൂരി അമ്പരന്നു പോയെങ്കിലും,ഉടൻ തന്നെ എ.കെ.ജി ഭവനിലെ ജീവനക്കാരെത്തി ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. തുടർന്ന് ഓഫീസിലെത്തിയ ഡൽഹി പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു.
0 Comments