ചെന്നൈ: തൊണ്ടിയാര്‍പേട്ടിലെ വീടിന്റെ മേല്‍ക്കൂരയില്‍ പത്ത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പ്രസവിച്ച നവജാത ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അയല്‍വാസിയില്‍ നിന്നും ഗര്‍ഭം ധരിച്ച പെണ്‍കുട്ടിയുടെ കുഞ്ഞിന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ മേല്‍ക്കൂരയില്‍ ഉപേക്ഷിച്ചത്. ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടി മാസം തികയാതെയായിരുന്നു കുളിമുറിയില്‍ പ്രസവിച്ചത്. ഈ വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം വെളിച്ചത്ത് വന്നത്. തൊണ്ടിയാര്‍ പേട്ട് പോലീസ് പെണ്‍കുട്ടിയുടെ അയല്‍വാസിയായ രവിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
0 Comments