ഐഎന്‍എല്‍ മില്ലത്ത് സാന്ത്വനം ഐഎംസിസി റംസാന്‍ കിറ്റ് വിതരണം ചെയ്തു

ഐഎന്‍എല്‍ മില്ലത്ത് സാന്ത്വനം ഐഎംസിസി റംസാന്‍ കിറ്റ് വിതരണം ചെയ്തു

കാസര്‍കോട്: ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടക്കുന്ന റിലീഫ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മണ്ഡലത്തിലെ റംസാന്‍ കിറ്റ് വിതരണം ഐ.എന്‍.എല്‍ ജില്ലാ പ്രസിഡണ്ട് ( ഇൻ ചാർജ് ) എം.ടി.പി അബ്ദുല്‍ കാദര്‍ കാഞ്ഞങ്ങാട് മണ്ഡലം ഐ എന്‍ എല്‍ പ്രസിഡണ്ട് ബല്‍ടക് അബദുല്ലയ്ക്കു കിറ്റ് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു, ഐ എം സി സി ദുബൈ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഖാദര്‍ ആലംബാടി അദ്ധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഐ എം സി നേതാക്കളായ ജലീല്‍ പടന്നക്കാട്, ശംസു കടപ്പുറം, ഐ എന്‍ എല്‍ കാസര്‍കോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം, കാഞ്ഞങ്ങാട് മണ്ഡലം ട്രഷറര്‍ മുത്തലിബ് കൂളിയങ്കാല്‍, കുഞ്ഞഹമ്മദ് ഹാജി പാറക്കാട്, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ സുലൈഖ,വാര്‍ഡ് കൗണ്‍സിലര്‍ ലത, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍ കൊളവയല്‍ സ്വാഗതവും, സി എം എ റഹിമാന്‍ നന്ദിയും പറഞ്ഞു

Post a Comment

0 Comments