ഉപ്പള: ഉപ്പള ഗേറ്റ് ഷാഫി നഗറര്‍ അൽ ഫലാഹ് യുവജന സംഘത്തിന്റെ ഓഫീസ് ഉദ്‌ഘാടനം ചെയ്തു. പ്രമുഖ വ്യവസായി ഡോ: പാവൂർ മുഹമ്മദ് ഓഫിസ് ഉദ്‌ഘാടനം നിർവഹിച്ചു. സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോല്‍ പ്രാർത്ഥന നടത്തി. റിലീഫ് ഫണ്ട് ഉദ്ഘാടനവും നടന്നു. പരിപാടിയുടെ ഭാഗമായി സമൂഹ നോമ്പു തുറയും സംഘടിപ്പിച്ചു. യു.കെ യൂസഫ്, എസ്.എം മുഹമ്മദ്, അയ്യൂബ് ഡെക്കാൻ, അബൂബക്കർ കെ.എം എന്നിവർ മുഖ്യാതിഥിയായിരുന്നു.
0 Comments