സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം ഫലം കണ്ടു; സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തവണ ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്ക്‌

സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞം ഫലം കണ്ടു; സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തവണ ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചതായി ഔദ്യോഗിക കണക്ക്‌

തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തവണ ഒന്നരലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ വര്‍ദ്ധിച്ചതായി സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക്. ഒന്നാം ക്ലാസ്സില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെക്കാളും 12, 198 വിദ്യാര്‍ത്ഥികള്‍ അധികം പ്രവേശനം നേടി. അതേസമയം അണ്‍എയ്ഡഡ് സ്‌ക്കൂളുകളില്‍ ഒന്നാം ക്ലാസ്സിലെ പ്രവേശനത്തില്‍ കുറവുണ്ടായതായും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

ഈ അധ്യായന വര്‍ഷം 3,16,023 വിദ്യാര്‍ത്ഥികളാണ് ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടിയത്.കഴിഞ്ഞ തവണത്തേക്കാള്‍ 12,198 കുട്ടികള്‍ അധികം. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടുന്ന പ്രവണത ഇത്തവണ കുറഞ്ഞതായും ആറാം പ്രവര്‍ത്തി ദിവസത്തിലെ കണക്കെടുപ്പില്‍ വ്യക്തമായി. 7122 കുട്ടികള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സില്‍ കുറഞ്ഞു. 2 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ 1, 45,208 പുതിയ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടി.

5ആം ക്ലാസ്സിലാണ് കൂടുതല്‍ കുട്ടികള്‍, 40,385. 8ആം ക്ലാസ്സില്‍ 3,0063 വിദ്യാര്‍ത്ഥികളും കൂടി. തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയത്, 7581. എന്നാല്‍ മുന്‍ വര്‍ഷങ്ങെ അപേക്ഷിച്ച് പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് കുറഞ്ഞു. ഈ വര്‍ഷം 20, 387 കുട്ടികള്‍ മാത്രമാണ് സംസ്ഥാനത്ത് കൊഴിഞ്ഞുപോയത്.

Post a Comment

0 Comments