കോട്ടയം: അരുവിത്തുറയിലെ സ്‌കൂള്‍ യൂണിഫോം വിവാദത്തില്‍ ഫോട്ടോഗ്രാഫര്‍ക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെന്നാരോപിക്കപ്പെടുന്ന ഫോട്ടോ ഗ്രാഫര്‍ ബോസ് ഈപ്പനെതിരെയാണ് കേസ്. അതേസമയം തെറ്റുകള്‍ ചൂണ്ടികാണിച്ചതിന് സ്‌കൂള്‍മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞു.
അരുവിത്തറ സെന്റ് അല്‍ഫോണ്‍സാ സ്‌കൂളിലെ പെണ്‍കുട്ടികളുടെ യൂണിഫോമാണ് വിവാദമായത്. യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് വിദ്യാര്‍ഥികളെ അപമാനിക്കുന്ന തരത്തിലാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധമാണുയര്‍ന്നിരുന്നു. വിവാദത്തെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തര സ്‌കൂള്‍ പിടിഎ യോഗം യൂണിഫോം പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടികളുടെ ചിത്രം മുഖംമറച്ച് നവമാധ്യമങ്ങളിലുടെ പ്രചരിപ്പിച്ചന്നാരോപിച്ച് ഫോട്ടോഗ്രാഫര്‍ക്ക് എതിരായി ഈരാറ്റുപേട്ട പോലീസ് പോക്‌സോ ചുമത്തി കേസെടുത്തു. കഴിഞ്ഞ 27 വര്‍ഷമായി പ്രദേശത്ത് സ്റ്റുഡിയോ നടത്തിവരുന്ന ഇരാറ്റുപേട്ട സ്വദേശി ബോസ് ഇപ്പനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
മികച്ച വിജയമുള്ള സ്‌കൂളിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നാലെന്ന് സ്ഥലം എംഎല്‍എ കൂടിയായ പിസി ജോര്‍ജ്ജ് പ്രതികരിച്ചു.
സംഭവം വിവാദമായതോടെ വിഷയത്തില്‍ ബാലവകാശ കമ്മീഷനും ഇടപെട്ടിരുന്നു. തന്നെ സ്‌കൂള്‍ മാനേജ്‌മെന്റ് വേട്ടായാടുകയാണെന്നാരോപിച്ച് മനുഷ്യവകാശ കമ്മീഷനെ സമീപിക്കുവാന്‍ ഒരുങ്ങുകയാണ് ഫോട്ടോ ഗ്രാഫറായ ബോസ് ഈപ്പന്‍.
0 Comments