സാമൂഹ്യ പ്രവർത്തകൻ എം എം നാസറിനെ പരപ്പ മേഖല കെ എം സി സി ആദരിച്ചു

LATEST UPDATES

6/recent/ticker-posts

സാമൂഹ്യ പ്രവർത്തകൻ എം എം നാസറിനെ പരപ്പ മേഖല കെ എം സി സി ആദരിച്ചു

അബുദാബി: അബുദാബിയിൽ മരണമടയുന്ന വിവിധ രാജ്യക്കാരുടെതുൾപ്പെടെ  അഞ്ഞൂറിലേറെ മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി വിട്ട് മാതൃകയായി മാറിയ സാമൂഹ്യ പ്രവർത്തകൻ എം എം നാസറിനെ പരപ്പ മേഖല കെ എം സി സി ഉപഹാരം നൽകി ആദരിച്ചു. കാഞ്ഞങ്ങാട് അജാനൂർ സ്വദേശിയായ എം എം നാസർ ജീവകാരുണ്യ രംഗത്ത് നൽകുന്ന മഹത്തായ സംഭാവന പൊതുരംഗത്ത് വേറിട്ട മാതൃകയാണ്..

അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സൽ ഹോസ്പിറ്റൽ എം ഡി ഡോ. ശെബീർ നെല്ലിക്കോട് ഉപഹാരം നൽകി. വൈസ് പ്രസിഡണ്ട് പി കെ മുജീബ് പരപ്പ അദ്ധ്യക്ഷം വഹിച്ചു. യു എ ഇ നാഷണൽ കെ എം സി സി ട്രഷർ യു അബ്ദുല്ല ഫാറൂഖി, അബുദാബി സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട് വി കെ ശാഫി, കാസർകോട് ജില്ലാ പ്രസിഡണ്ട് പി കെ അഹമ്മദ് ബല്ലാ കടപ്പുറം, കാഞ്ഞങ്ങാട് മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ട് എം പി ജാഫർ, ബഷീർ എടത്തോട്, ഖാലിദ് ക്ലായിക്കോട്, റഷീദ് കല്ലംഞ്ചിറ എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി റാഷിദ് എടത്തോട് സ്വാഗതം പറഞ്ഞു.

ഗൾഫിലും നാട്ടിലും വിവിധ സംഘടനകളുടെ ഭാരവാഹിത്വം വഹിക്കുന്ന എം എം നാസർ ചുരുങ്ങിയ കാലം കൊണ്ടാണ് അബുദാബിയിൽ മരണപ്പെട്ട വിവിധ വിവിധ രാജ്യക്കാരുൾപ്പെടെ  അഞ്ഞൂറിലേറെ മൃതദേഹങ്ങൾ നാട്ടിലേക്ക് കയറ്റി വിട്ടത്.

Post a Comment

0 Comments