കെഎംസിസി ജിദ്ദ കാസറഗോഡ് മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു

കെഎംസിസി ജിദ്ദ കാസറഗോഡ് മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു

ജിദ്ദ : ഗൾഫ് പ്രവാസ ലോകത്തു ജീവ കാരുണ്യ രംഗങ്ങളിൽ വിപ്ലവകരമായ മുന്നേറ്റം നടത്തി ജൈത്രയാത്ര തുടരുന്ന പ്രവാസി സംഘടന കെഎംസിസിയാണെന്നും കഷ്ടട അനുഭവിക്കുന്ന സഹജീവിക്ക് എന്നും താങ്ങും തണലുമായി കൂടെ ഉണ്ടാകുമെന്നും ജിദ്ദ കെഎംസിസി  സെൻട്രൽ കമ്മിറ്റി ട്രഷറൽ അൻവർ ചേരങ്കൈ പറഞ്ഞു.മാ ത്രമല്ല ഹജ്ജ് സേവന രംഗത്ത് ഹജ്ജ് ടെര്‍മിനലിലും മിന താഴ്വരയിലും പ്രായാതിക്യത്താലും മറ്റും നടക്കാന്‍ അവശത അനുഭവിക്കുന്നവര്‍ക്കായി ആശ്വാസം പകരാനായി ഇലക്ട്രിക്ഗോള്‍ഫ് കാര്‍ ഏര്‍പാട്ചെയ്തു കൊണ്ട് സേവനത്തിന്‍റെ പുതിയ ഒരു അദ്ധ്യായം കുറിച്ചിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു .

കാസറഗോഡ്  മണ്ഡലം ജനറൽ ബോഡിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ഷറഫിയ്യ ഹില്‍ടോപ് ഓഡിറ്റോറിയത്തില്‍  നടന്ന യോഗം പ്രസിഡണ്ട് കാദര്‍ ചെര്‍ക്കള  അധ്യക്ഷത വഹിച്ചു. കെ.എം.ഇര്‍ഷാദ്  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കാസറഗോഡ് ജില്ലാ വൈസ്  പ്രസിഡണ്ട് റഹീം പള്ളിക്കര തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു, ബഷീര്‍ ചിത്താരി  നിരീക്ഷകനായി. ഹസ്സൻ ബത്തേരി, അബ്ദുള്ള ഹിറ്റാച്ചി, അബ്ദുല്‍ കാദര്‍ മിഹ്രാജ്, ജലീല്‍ ചെര്‍ക്കള, ജാഫര്‍ എരിയാല്‍, സുബൈര്‍ നായന്മാര്‍ മൂല തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍ കാദര്‍ ചെര്‍ക്കള (പ്രസിഡണ്ട്), മൊയ്തു ബേര്‍ക്ക, ഗഫൂര്‍ ബെദിര,മമ്മു ഹാജി മൊഗ്രാല്‍ പുത്തൂര്‍ , അബ്ബാസ് ബി.എം. ആലംപാടി [വൈസ് പ്രസിഡന്റ്] കെ.എം.ഇര്‍ഷാദ് [ജനറല്‍സെക്രട്ടറി],മസൂദ് തളങ്കര,അഫ്സല്‍ പട്ട്ള, അനു എരിയാല്‍, സഫീര്‍ നെല്ലിക്കുന്ന്, നസീര്‍ആദൂര്‍ (ജോ സെക്രട്ടറിമാര്‍ ), സമീര്‍ ചേരങ്കൈ (ട്രഷറര്‍), മുഹമ്മദ്‌ ഹാജി ബേര്‍ക്ക (ഉപദേശക സമിതി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു. കെ.എം.ഇര്‍ഷാദ്  സ്വാഗതവും സമീര്‍ ചേരങ്കൈ  നന്ദിയും പറഞ്ഞു.

Post a Comment

0 Comments