ഡിസംബ​ര്‍ 31 മുതല്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ ഉള്ളവര്‍ക്ക് മാത്രം

ഡിസംബ​ര്‍ 31 മുതല്‍ ബാങ്ക് അക്കൗണ്ട് ആധാര്‍ ഉള്ളവര്‍ക്ക് മാത്രം

ന്യൂഡല്‍ഹി : രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് വിജ്ഞാപനമായി. 50,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലെ അക്കൗണ്ടുകള്‍ 2017 ഡിസംബര്‍ 31 ന് ഉള്ളില്‍ ആധാറുമായി ബന്ധപ്പെടുത്തണം. അല്ലാത്തപക്ഷം അക്കൗണ്ടുകള്‍ നിര്‍ജജീവമാകും.

പുതിയ അക്കൗണ്ടുകള്‍ തുറക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കള്ളപ്പണം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി.

പാന്‍ കാര്‍ഡ്, ആദായ നികുതി സമര്‍പ്പിക്കല്‍ എന്നിവയ്ക്ക് ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

Post a Comment

0 Comments