മോസ്കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ മേധാവിയെ വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയെന്ന് റഷ്യന്‍ സൈന്യം. മേയ് അവസാനം നടന്ന വ്യോമാക്രമണത്തില്‍ ഐ.എസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയോടൊപ്പം നിരവധി മുതിര്‍ന്ന ഐ.എസ് നേതാക്കളും കൊല്ലപ്പെട്ടതായി റഷ്യന്‍ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു.
മേയ് 28 ന് സിറിയന്‍ നഗരമായ റാഖയുടെ തെക്കന്‍ പ്രാന്തപ്രദേശത്ത് ചേര്‍ന്ന ഐ.എസ് യോഗത്തിന് നേരെയായിരുന്നു വ്യോമാക്രമണം. ആക്രമണത്തില്‍ 30 ഓളം ഐ.എസ് നേതാക്കളും 300 ഓളം ഐ.എസ് പടയാളികളും കൊല്ലപ്പെട്ടു.
റാഖയില്‍ നിന്ന് പിന്മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനായിരുന്നു ഐ.എസ് നേതാക്കള്‍ ഒത്തുകൂടിയതെന്നും റഷ്യ അറിയിച്ചു.

0 Comments