ജിദ്ദ : പരിശുദ്ധ റമദാന്റെ ഓരോ ഘട്ടങ്ങൾ കഴിയുംതോറും പാപ മോചനത്തിന്റെയും ആത്മ സംസ്കരണത്തിന്റെയും നരകമോചനത്തിന്റെയും പ്രാർത്ഥനകൾ അധികരിപ്പിക്കുന്നതോടൊപ്പം കാരുണ്യ പ്രവർത്തനത്തിന്റെ ഊർജവും വർധിപ്പിക്കണമെന്ന് കെഎംസിസി ജിദ്ദ കാസറഗോഡ് ജില്ല പ്രസിഡണ്ട് ഹസ്സൻ ബത്തേരി ഇഫ്താർ സന്ദേശത്തിൽ പറഞ്ഞു.
കെഎംസിസി ജിദ്ദ കാസറഗോഡ് മണ്ഡലം കമ്മിറ്റി ഷറഫിയ ഹിൽടോപ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ റമളാന്‍ കടന്നുപോകുമ്പോഴും ആ റമദാനില്‍ കൈവരിച്ച നന്മകള്‍ കൈ വിടാതെ സൂക്ഷിക്കേണ്ടത് ഓരോ സത്യവിശ്വാസിയുടെയും കടമയാണെന്നും ബത്തേരി തുടര്‍ന്ന് പറഞ്ഞു.
മണ്ഡലം പ്രസിടെണ്ട് കാദര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. അന്‍വര്‍ ചേരങ്കൈ, അബ്ദുള്ള ഹിറ്റാച്ചി, അബ്ദുല്‍ ഖാദര്‍ മിഹ്രാജ്, മുഹമ്മദ് ഹാജി ബേര്‍ക്ക, ജലീല്‍ ചെര്‍ക്കള, റഹീം പള്ളിക്കര, ബഷീര്‍ ചിത്താരി, മുഹമ്മദ് അലി ഹോസങ്കടി, ബഷീര്‍ കപ്പണ, നസീര്‍ പെരുമ്പള, ബഷീര്‍ ബായാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സുബൈര്‍ നായന്മാര്‍ മൂല, ജാഫര്‍ എരിയാല്‍, ഗഫൂര്‍ ബെദിര, സഫീര്‍ നെല്ലിക്കുന്ന്, മസൂദ് തളങ്കര, അനു എരിയാല്‍ തുടങ്ങിയവര്‍ ഇഫ്താറിന് നേതൃത്വം നല്‍കി. ശഹ്സാദ് ഖിറാഅത്ത് നടത്തി. കെ.എം.ഇര്‍ഷാദ് സ്വാഗതവും സമീര്‍ ചേരങ്കൈ നന്ദിയും പറഞ്ഞു.
0 Comments