മലയാളി നഴ്‌സ് ജിദ്ദയില്‍ മരിച്ച നിലയില്‍

മലയാളി നഴ്‌സ് ജിദ്ദയില്‍ മരിച്ച നിലയില്‍

കൊച്ചി: മലയാളി നഴ്‌സിനെ ജിദ്ദയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം മലയാറ്റൂര്‍ സ്വദേശിനി നിവ്യ ചാക്കോയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരുന്നു കുത്തിവെച്ചാണ് മരിച്ചതെന്നാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.

ജിദ്ദ സുലൈമാനിയ്യയിലെ ഈസ്റ്റ് ഗവണ്‍മെന്റ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന നിവ്യയെ രാത്രിയില്‍ ജോലിക്ക് ഹാജരാകേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്തുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. രാത്രി 11 മണിയ്ക്കുള്ള ഷിഫ്റ്റിലായിരുന്നു നിവ്യ ജോലിക്ക് ഹാജരാകേണ്ടിയിരുന്നത്.

ആത്മഹത്യയെന്ന് സംശയിക്കുന്നു. സംഭവ ദിവസം രാത്രി ഒമ്പത് മണി മണിവരെ നിവ്യയെ കണ്ടവരുണ്ട്. എന്നാല്‍, ആ സമയത്തൊന്നും നിവ്യയെ കണ്ടപ്പോള്‍ അസ്വഭാവികമായി ഒന്നും തോന്നിയിരുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്. മൂന്നു മാസം മുന്‍പായിരുന്നു നിവ്യയുടെ വിവാഹം.

Post a Comment

0 Comments