കാഞ്ഞങ്ങാട്: (www.mediaplusnews.com) കാസര്‍കോട് ജില്ലയില്‍ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. കര്‍ണാടകയിലെ തീരദേശ പ്രദേശങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിനാലാണ് ജില്ലയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി ഖാസിമാര്‍ പ്രഖ്യാപിച്ചത്.
നേരത്തെ കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ പെരുന്നാള്‍ ഞായറാഴ്ചയായി അവിടുത്തെ ഖാസിമാര്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് സമസ്ത പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ആദ്യം മഹല്ല് പരിധിയില്‍ പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിച്ചത്. പിന്നീട് ജില്ലയിലെ മറ്റു ഖാസിമാരും പെരുന്നാള്‍ ഞായറാഴ്ചയായി പ്രഖ്യാപിക്കുകയായിരുന്നു.
0 Comments