രോഗികൾക്ക് പെരുന്നാള്‍ വിരുന്നൊരുക്കി മുട്ടുന്തല എസ്‌.കെ.എസ്‌.എസ്‌.എഫ് പ്രവര്‍ത്തകര്‍

രോഗികൾക്ക് പെരുന്നാള്‍ വിരുന്നൊരുക്കി മുട്ടുന്തല എസ്‌.കെ.എസ്‌.എസ്‌.എഫ് പ്രവര്‍ത്തകര്‍

കാഞ്ഞങ്ങാട്: ആഘോഷ ദിനത്തിൽ  പോലും  വീടുകളിൽ  പോകാൻ  കഴിയാതെ  വിഷമമനുഭവിക്കുന്ന  ജില്ലാശുപത്രിയിലെ  നിർധനരായ  ഇരുനൂറ്റി ഇരുപതോളം  രോഗികൾക്കും സഹായികൾക്കും ശംസുൽ  ഉലമ  സുന്നി സെന്റർ  എസ്‌. കെ. എസ്‌. എസ്‌. എഫ് മുട്ടുന്തല  ശാഖ പ്രവർത്തകർ  കൈത്താങ്ങായി. മറ്റുള്ളവർ  രുചിയേറിയ  ഭക്ഷണം  കഴിക്കുമ്പോൾ  അവർക്ക് പെരുന്നാള്‍ വിരുന്നൊരുക്കി സാന്ത്വനമാവുകയായിരുന്നു ഈ  കൂട്ടായ്മ. ഇവരുടെ ഈ കാരുണ്യത്തെ കുറിച്ച് കേട്ടറിഞ്ഞ  എം.  പി ഇ.ടി മുഹമ്മദ്  ബഷീറടക്കമുള്ള നേതാക്കള്‍ കൂട്ടായ്മയ്ക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട് . മുന്‍ വര്‍ഷങ്ങളിലും  പെരുന്നാളിന്  ഈ  കൂട്ടായ്മ ജില്ലാശുപത്രിയിലെ  രോഗികൾക്ക് ഭക്ഷണം  നൽകിയിരുന്നു.

ഇസ്ലാം മുസ്ലിങ്ങൾക്ക്  നൽകിയിട്ടുള്ള രണ്ട്  ആഘോഷങ്ങളാണ്  ചെറിയ  പെരുന്നാളും  വലിയ  പെരുന്നാളും,  റമളാനിൽ  വിശ്വാസികൾ  നേടിയെടുത്ത  ചൈതന്യവും  മറ്റും കെടാതെ  സൂക്ഷിക്കുക  എന്നതിന്റെ  വലിയ  ഉദാഹരണമാണ്  മുട്ടുന്തല ശംസുൽ  ഉലമ സുന്നി സെന്റർ  എസ്‌. കെ. എസ്‌. എസ്‌. എഫ്  പ്രവർത്തകര്‍  നടത്തിയിട്ടുള്ള ഈ 'പെരുന്നാള്‍ വിരുന്ന്' .  ആഘോഷദിനത്തിൽ  പോലും  ഇവരുടെ  തിരക്കുകൾ മാറ്റിവെച്ചു കൊണ്ട്  സമൂഹത്തിൽ  വിഷമമനുഭവിക്കുന്നവരുടെ  വിഷമം  മാറ്റുകയും  ആഘോഷത്തിൽ അവരെ  പങ്കാളിയാക്കുകയും  ചെയ്ത പ്രവര്‍ത്തി ശ്ലാഘനീയമാണ്. ഇരുനൂറ്റി ഇരുപതോളം  രോഗികൾക്കും  സഹായികൾക്കും  സാന്ത്വന  സ്പർശമാവുകയായിരുന്നു ഈ കൂട്ടായ്മ.

കാഞ്ഞങ്ങാട്  മുൻസിപ്പാലിറ്റി  ചെയർമാൻ  വി. വി  രമേശൻ  പരിപാടി  ഉദ്‌ഘാടനം  ചെയ്തു. കാഞ്ഞങ്ങാട്  സംയുക്ത  ജമാഅത്ത്  പ്രസിഡന്റ്  മെട്രോ മുഹമ്മദ്  ഹാജി  ഭക്ഷവിതരണത്തിന്റെ  ഉദ്‌ഘാടനം  നിർവഹിച്ചു. സംയുക്ത  ജമാഅത്  ജനറൽ സെക്രെട്ടറി  ബഷീർ  വെള്ളിക്കോത്ത് സെക്രട്ടറി  ബഷീർ  ആറങ്ങാടി, വൈസ്  പ്രസിഡന്റ്  പി. മുഹമ്മദ് കുഞ്ഞി  മാസ്റ്റർ, സെക്രട്ടറി കെ.യു  ദാവൂദ്, യത്തീംഖാന  ട്രഷറർ  മുബാറക്  ഹസൈനാർ  ഹാജി, വൺ ഫോർ അബ്ദുൽ  റഹിമാൻ, തെരുവത്ത് മൂസ  ഹാജി, കാഞ്ഞങ്ങാട്  മുൻസിപ്പൽ  സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർമാൻ മഹ്മൂദ്  മുറിയാനാവി, ഹെൽത്ത്  ഇൻസ്‌പെക്ടർ  മുരളി, മാണിക്കോത്ത് സൺലൈറ്റ്  അബ്ദുൽ  റഹിമാൻ  ഹാജി, എം. എ റഹ്മാൻ ഫൈസൽ , റിസ്‌വാൻ കെ.ടി, ഇൽയാസ്  പി. പി .മുഷ്താഖ്, മൊയ്‌തു  മൊട്ടമ്മൽ, റൗഫ് ബി. പി .റാഷിദ്, അർഷാദ് സാദിഖ്, ഹൈദർ, ഹനീഫ, ജംഷാദ്, ഫർഹാൻ എന്നിവർ  സംബന്ധിച്ചു. മുഖ്യ ഉപദേഷ്ടാവ് ഇബ്രാഹീം ആവിക്കൽ  അദ്യക്ഷത  വഹിച്ചു. അബ്ദുല്ല  മുട്ടുംതല  സ്വാഗതവും  റഷീദ് മുട്ടുംതല  നന്ദിയും പറഞ്ഞു.

Post a Comment

0 Comments