രാജ് മോഹൻ ഉണ്ണിത്താൻ ഞായറാഴ്ച ഉളുവാറിൽ

രാജ് മോഹൻ ഉണ്ണിത്താൻ ഞായറാഴ്ച ഉളുവാറിൽ

കുമ്പള : കോൺഗ്രസ് വക്താവും കെപിസിസി ജനറൽ സെക്രട്ടറിയും സിനിമാ നടനുമായ രാജ്‌മോഹൻ ഉണ്ണിത്താൻ ജൂലൈ 2 ഞായറാഴ്ച ഉളുവാറിൽ നടക്കുന്ന ഗ്രീൻ ഹൌസ് സമ്മേളനത്തിൽ മുഖ്യാതിഥിയായി സംബന്ധിക്കും. മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് സൈബർ പ്രവർത്തകരുടെ കൂട്ടായ്‌മയായ ഗ്രീൻ ഹൌസ് മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് നിർമിച്ചു നൽകുന്ന ബൈത്തുറഹ്മ കാരുണ്യ ഭവനപദ്ധതിയിലെ ആദ്യത്തെ വീടിന്റെ താക്കോൽ ദാന ചടങ്ങിനോടനുബന്ധിച്ചാണ് പൊതു സമ്മേളനം നടക്കുന്നത്. കുമ്പോൽ സയ്യിദ് ജഅഫർ സാദിഖ് തങ്ങൾ താക്കോൽ ദാന കർമ്മം നിർവഹിക്കും. മുൻ മന്ത്രി ചെർക്കളം അബ്ദുള്ള ഉദ്ഘാടനവും അഡ്വ. ഹനീഫ് ഹുദവി ദേലമ്പാടി മുഖ്യപ്രഭാഷണവും നിർവ്വഹിക്കും.

Post a Comment

0 Comments