ചിത്താരിയില്‍ കിണര്‍ താഴ്ന്നു

ചിത്താരിയില്‍ കിണര്‍ താഴ്ന്നു

കാഞ്ഞങ്ങാട്: കനത്ത മഴയില്‍ കിണര്‍ താഴ്‌ന്നതു ചിത്താരി നിവാസികളെ ഭീതിയിലാഴ്‌ത്തി. പൊതു പ്രവര്‍ത്തകനും ടോയോട്ടോ സെറാമിക്സിന്റെ ഡയരക്ടരുമായ സൗത്ത് ചിത്താരിയിലെ സി പി സുബൈറിന്റെ വീട്ടുപറമ്പിലെ കിണറാണ്‌ തിങ്കളാഴ്ച പെയ്‌ത മഴയില്‍ താഴ്‌ന്നത്‌. ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. കല്ല്‌ കെട്ടിയ കിണര്‍ പൂര്‍ണമായും ഭൂമിയിലേക്ക്‌ താഴ്‌ന്നിറങ്ങിയിതിനാല്‍ പിന്നീട് മണ്ണിട്ട് മൂടി‌. കിണര്‍ താഴ്ന്ന് വലിയൊരു കുഴി രൂപപ്പെടുകയായിരുന്നു‌. വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ വീടിനു പുറത്തിറങ്ങിയപ്പോള്‍ കിണര്‍ താഴുന്നതായാണ് കണ്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ വീടിന്റെ ഭാഗത്തേക്ക് ഗര്‍ത്തം രൂപപ്പെടും മുമ്പ് മണ്ണ് എത്തിച്ച് കുഴി നികത്തുകയായിരുന്നു.

Post a Comment

0 Comments