നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഡി എന്‍ എ ഫലം പുറത്ത്

LATEST UPDATES

6/recent/ticker-posts

നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഡി എന്‍ എ ഫലം പുറത്ത്

തിരുവനന്തപുരം: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട നിര്‍ണായകമായ ശാസ്ത്രീയ തെളിവുകളും പൊലീസിന് ലഭിച്ചു. നടിയെ ആക്രമിച്ചത് പള്‍സര്‍ സുനി തന്നെയാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് ഫലങ്ങളാണ് പുറത്തുവന്നത്. ആക്രമിക്കപ്പെട്ട ദിവസം നടി ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ നിന്നും പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ഫോറന്‍സിക് വിഭാഗത്തിന് ലഭിച്ചു.
ഇക്കാര്യം തെളിയിക്കുന്ന റിപ്പോര്‍ട്ടാണ് ഫോറന്‍സിക് വിഭാഗം പോലീസിന് കൈമാറിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടിയുടെ വസ്ത്രത്തിന്റെ വലതുവശത്ത് നിന്നാണ് പള്‍സര്‍ സുനിയുടെ ശരീര സ്രവങ്ങള്‍ ലഭിച്ചത്. പള്‍സര്‍ സുനിയുടെ സ്രവങ്ങളാണെന്നും ഡി എന്‍ എ ഫലത്തിലുണ്ട്. ഇത് കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമാണ്.
നടിയെ ക്രൂരമായി ആക്രമിച്ചത് പള്‍സര്‍ സുനി തന്നെയാണെന്ന് ശാസ്ത്രീയമായി തെളിയിക്കുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. സുനിയല്ലാതെ മറ്റാരും നടിയെ ശാരിരികമായി ഉപദ്രവിച്ചിട്ടില്ലെന്ന വിലയിരുത്തലിലേക്ക് കൂടിയാണ് കാര്യങ്ങള്‍ എത്തുന്നത്.

Post a Comment

0 Comments