കാഞ്ഞങ്ങാട്: നഗരത്തില്‍ തെരുവ് നായ ശല്യം രൂക്ഷമായിട്ടും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നടപടികളൊന്നും കൈക്കൊള്ളുന്നില്ലെന്ന് ആക്ഷേപം. കാഞ്ഞങ്ങാട് ടൗണിലും ഉള്‍ പ്രദേശങ്ങളും തെരുവ് നായകളുടെ പിടിയിലാണ്. ടൗണില്‍ പട്ടാപ്പകല്‍ ജനക്കൂട്ടത്തിനിടയില്‍ നായ കൂട്ടത്തിന്റെ സാന്നിധ്യം നാട്ടുകാരെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കുന്നത്. നായ്ക്കള്‍ പെരുകുന്ന സാഹചര്യത്തില്‍ അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യകരണം ചെയ്യുന്ന നിയമം നാട്ടിലുണ്ടെങ്കിലും ഇതിന്റെ പേരില്‍ പണം തട്ടാണ് ഉദ്യോഗസ്ഥര്‍ക്ക് ഏറെ താത്പര്യം. തെരുവ് നായകളെ പേടിച്ച് പ്രഭാതസവാരി പോലും പലരും ഉപേക്ഷിച്ചിരിക്കയാണ്. നായ ശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ വിഷം വെക്കുന്നത് കാരണം നായകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ചാവുന്നത് മറ്റൊരു ദുരിതമാണ്.
0 Comments