കൊട്ടോടി അബ്ദുല്ല മൗലവി നിര്യാതനായി

കൊട്ടോടി അബ്ദുല്ല മൗലവി നിര്യാതനായി

കാഞ്ഞങ്ങാട്: പരേതരായ എം മമ്മുഞ്ഞിയുടെയും ആസ്യയുടെയും മകനായ സൗത്ത് ചിത്താരി കുളിക്കാടിലെ കൊട്ടോടി അബ്ദുല്ല മൗലവി(67) നിര്യാതനായി. ദീര്‍ഘകാലം സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് സെക്രട്ടറിയായും വാര്‍ഡ്‌ മുസ്ലിം ലീഗ് ഭാരവാഹിയായും സേവനം ചെയ്തിരുന്നു. ഭാര്യ ഖദീജ കല്ലാര്‍. മക്കള്‍: ഫൗസിയ, ബുഷ്‌റ, ആബിദ, ശുഹാദ, ഉവൈസ്, ഉനൈസ്, തസ്‌കിയ. മരുമക്കള്‍: സുബൈര്‍ ഹോസ്ദുര്‍ഗ് കടപ്പുറം, കുഞ്ഞാമദ് മുട്ടുന്തല, ഹമീദ് ചിത്താരി, ഹനീഫ കടപ്പുറം, ആരിഫ് കൊളവയല്‍, സഹോദരന്മാര്‍: അബ്ദുല്‍ ഖാദര്‍, ആമിന കുശാല്‍ നഗര്‍, അബ്ദുറഹ്മാന്‍, മൊയ്തു, അബൂബൂക്കര്‍, മൂസ, പരേതയായ ഫാത്തിമ കള്ളാര്‍. ഖബറടക്കം ഇന്ന് ചൊവ്വ രാത്രി 8.45ന് സൗത്ത്  ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Post a Comment

0 Comments