ഇന്ത്യയിലെ പൈതൃക സംരക്ഷണ കേന്ദ്രങ്ങളില്‍ സെല്‍ഫി സ്റ്റിക്കിനു വിലക്ക്

ഇന്ത്യയിലെ പൈതൃക സംരക്ഷണ കേന്ദ്രങ്ങളില്‍ സെല്‍ഫി സ്റ്റിക്കിനു വിലക്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ പൈതൃക സംരക്ഷണ കേന്ദ്രങ്ങളില്‍ സെല്‍ഫി സ്റ്റിക്കിനു വിലക്ക്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള താജ്മഹല്‍, ഡല്‍ഹിയിലെ യുദ്ധസ്മാരകം, കൊണാര്‍ക്കിലെ പുരാവസ്തു മ്യൂസിയം, ഹംപി ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ ഈ വിലക്ക് ബാധകമാകും.

മള്‍ട്ടിപ്പിള്‍ ലെന്‍സ്, ട്രൈപോഡ്, മോണോപോഡ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രത്യേക അനുവാദത്തോടെ മാത്രമേ പ്രവേശിപ്പിക്കാന്‍ അനുമതിയുണ്ട്. മ്യൂസിയം പരിസരങ്ങളില്‍ ഇനി മുതല്‍ സെല്‍ഫി സ്റ്റിക്കുകള്‍ പ്രവേശിപ്പിക്കാന്‍ അനുവാദമില്ല. എന്നാല്‍ ബാഗിനുള്ളില്‍ ഇവ സൂക്ഷിക്കാം.

പല പൈതൃക കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ സെല്‍ഫി സ്റ്റിക്കുകള്‍ തട്ടി സംരക്ഷിത വസ്തുക്കള്‍ തട്ടി സാശം സംഭവിക്കുന്നതിനു പിന്നാലെയാണ് വിലക്ക് വീണത്. ചിത്രീകരണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും ഇത്തരത്തില്‍ പൈതൃക സംരക്ഷണ കേന്ദ്രങ്ങളില്‍ ഭീക്ഷണിയുയര്‍ത്തുന്നതായും അികൃതര്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments