നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സിനിമാക്കാർ പെടും.. വിവാഹാഭ്യർഥന നടത്തിയ യുവസംവിധായകൻ ആര്?

നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സിനിമാക്കാർ പെടും.. വിവാഹാഭ്യർഥന നടത്തിയ യുവസംവിധായകൻ ആര്?

കൊച്ചിയിൽ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കൂടുതൽ സിനിമാക്കാരെ ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഗൂഡാലോചനക്കേസുമായി ബന്ധപ്പെട്ട് ദിലീപ്, നാദിർഷ എന്നിവരിൽ നിന്നും പോലീസ് മൊഴിയെടുത്തിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് നടി അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ടവരിൽ നിന്നും പോലീസ് മൊഴിയെടുക്കാൻ നീക്കമുണ്ട് എന്നാണ് അറിയുന്നത്.
അതേസമയം പൾസർ സുനിയോട് നടിയെ ആക്രമിക്കാൻ ആവശ്യപ്പെട്ടത് രണ്ട് പേരാണ് എന്നാണ് മംഗളം റിപ്പോർട്ട് പറയുന്നത്. റിയൽ എസ്റ്റേറ്റ് തർക്കവുമായി ബന്ധപ്പെട്ടതാണത്രെ ഒരെണ്ണം. മറ്റൊന്ന് നടിയോട് വിവാഹാഭ്യർഥന നടത്തിയ ഒരു യുവ സംവിധായകനും. ഈ യുവ സംവിധായകനിൽ നിന്നും പോലീസ് മൊഴിയെടുക്കുമെന്നാണ് റിപ്പോർട്ട്.

ആരാണീ യുവസംവിധായകൻ
നടിക്ക് വിവാഹവാഗ്ദാനം നൽകിയ യുവസംവിധായകനാണ് ഇപ്പോഴത്തെ ആക്രമണത്തിന് ക്വട്ടേഷൻ നൽകിയതെന്ന് മംഗളം പത്രം പറയുന്നു. ഇയാളുടെ നിർദേശപ്രകാരമാണ് പോലും നടിയെ പൾസർ സുനി തട്ടിക്കൊണ്ടുപോയത്. ഇതിനിടയിൽ പഴയ ക്വട്ടേഷന്റെ പ്രതിഫലം കൂടി കിട്ടാൻ സുനി നടത്തിയ ശ്രമമാണിതെന്നും അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മംഗളം റിപ്പോർട്ട്

കൂടുതൽ സിനിമാക്കാരിലേക്ക്
യുവസംവിധായകൻ നടിയോട് വിവാഹാഭ്യർഥന നടത്തിയ കാര്യം സിനിമാക്കാർ തന്നെയാണത്രെ പോലീസിനെ അറിയിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ താരങ്ങളെ പോലീസ് മൊഴിയെടുക്കാനായി സമീപിക്കും എന്നാണ് അറിയുന്നത്. സിനിമാലോകത്തെ മയക്കുമരുന്ന് മാഫിയയുമായി സുനിക്ക് ബന്ധമുള്ളതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്.

ചോദ്യം ചെയ്യൽ വീണ്ടും
നടി ആക്രമിക്കപ്പെട്ട സംഭവം അന്വേഷിക്കുന്ന പോലീസ് സംഘം മലയാളത്തിലെ ദിലീപിനെയും നാദിർഷയെയും പോലീസ് ക്ലബിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇവരെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുളളതായും റിപ്പോർട്ടുകൾ ഉണ്ട്. മാത്രമല്ല ദിലീപ് ഇപ്പോഴും സംശയത്തിന്റെ നിഴലിൽ ആണെന്ന് വാർത്തകൾ പ്രചരിക്കുകയും ചെയ്യുന്നുണ്ട്. അന്വേഷണവുമായി സഹകരിക്കും എന്ന നിലപാടിലാണ് ദിലീപ്.


പോലീസിൻറെ പക്കലുള്ളത്
ദിലീപുമായോ നാദിർഷയുമായോ ഈ സംഭവത്തിന് ബന്ധമുണ്ട് എന്ന് തെളിയിക്കാൻ ഉള്ളതൊന്നും പോലീസിന്റെ കയ്യിലില്ല എന്നാണ് അറിയുന്നത്. ജയിലിൽ നിന്നും പൾസർ സുനി നാദിർഷയെയും ദിലീപിന്റെ മാനേജരായ അപ്പുണ്ണിയെയും വിളിച്ചു എന്നതിൽ മാത്രമാണ് വ്യക്തത വേണ്ടത്. സുനിയുടെ ഫോൺ സംഭാഷണത്തിലെ വിവരങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്.

എന്താണ് തെളിവുകൾ‌
പൾസർ സുനിയുടെ ഫോൺ സംഭാഷണം, സുനി പോലീസിന് നൽകിയ മൊഴി, ജയിലിൽ സുനിക്കൊപ്പമുണ്ടായിരുന്ന സഹ തടവുകാരുടെ മൊഴി, മറ്റൊരു പ്രമുഖ നടിയുടെ വ്യാപാര സ്ഥാപനത്തിൽ നിന്നും കണ്ടെത്തിയ സി സി ടി വി ദൃശ്യങ്ങൾ എന്നിങ്ങനെ പോകുന്നു പോലീസിന്റെ കയ്യിൽ ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ.

Post a Comment

0 Comments