പോലീസ് കാവ്യയെ ചോദ്യം ചെയ്തു: കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

പോലീസ് കാവ്യയെ ചോദ്യം ചെയ്തു: കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസ് കാവ്യയെ ചോദ്യം ചെയ്തു. കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ രണ്ടാം ഭാര്യയാണു കാവ്യ. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയാണു പോലീസ് ചോദ്യം ചെയ്തത്. കാവ്യയെ ചോദ്യം ചെയ്തതിലൂടെ കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടായി എന്നാണ് സൂചന. മുമ്പ് കാവ്യയെ ചോദ്യം ചെയ്തു എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു എങ്കിലും അതിനൊന്നും പോലീസ് സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഇതിനിടയിലാണു പോലീസ് സംഘം എത്തി കാവ്യയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിനോടു സഹകരിക്കാമെന്നും എന്നാല്‍ ആലുവയിലെ പോലീസ് ക്ലബില്‍ ഹാജരാകാന്‍ അസൗകര്യം ഉണ്ട് എന്നും കാവ്യ വ്യക്തമാക്കിരുന്നു. ചോദ്യം ചെയ്യലിന് കാവ്യ പറയുന്നിടത്ത് എത്താമെന്നായിരുന്നു പോലീസിന്റെ വിശദീകരണം. ഇതേ തുടര്‍ന്നാണു ദിലീപിന്റെ ആലുവയിലെ വീട്ടില്‍ പോലീസ് എത്തിയത്. രാവിലെ 11 തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ചുമണിവരെ നീണ്ടു. ചോദ്യം ചെയ്യലിനോട് താരം പൂര്‍ണ്ണമായി സഹകരിച്ചു എന്ന് പോലീസ് പറയുന്നു. അതേ സമയം നടിയാക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവതി നീട്ടി. അടുത്ത മാസം എട്ടുവരെയാണ് കാലാവതി നീട്ടിയത്.

Post a Comment

0 Comments