ന്യൂഡൽഹി: ദൃശ്യമാധ്യമങ്ങളിലെ ജേർണലിസ്റ്റുകളെ കൂടി വർക്കിംഗ് ജേർണലിസ്റ്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി സ്മൃതി ഇറാനി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ദൃശ്യമാധ്യമങ്ങളെ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരുന്നതു പരിഗണിക്കാമെങ്കിലും ഓണ്‍ലൈൻ മാധ്യമങ്ങളിലെ ജേർണലിസ്റ്റുകളുടെ കാര്യത്തിൽ മന്ത്രാലയങ്ങൾ തമ്മിൽ സമവായമുണ്ടാക്കേണ്ടതുണ്ടെന്നും സ്മൃതി ഇറാനി വ്യക്തമാക്കി.
0 Comments